Advertisement

ഡിസംബറോടെ മുഴുവൻ പൗരൻമാർക്കും കൊവിഡ് വാക്സിൻ; കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്

May 24, 2021
Google News 1 minute Read

രാജ്യത്തെ മുഴുവൻ പൗരൻമാർക്കും ഡിസംബറോടെ കൊവിഡ് പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്ത്. വാക്‌സിൻ ഉത്പാദനം വർധിപ്പിക്കുന്നതിന് പരിശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളെ പ്രതിപക്ഷം രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കുകയാണെന്നും ഗജേന്ദ്ര സിംഗ് കുറ്റപ്പെടുത്തി.

പ്രതിപക്ഷം നിക്ഷിപ്ത രാഷ്ട്രീയ താൽപ്പര്യങ്ങളോടെ പ്രവർത്തിക്കുകയും രാജ്യത്തിൻറെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും ചെയ്തു. എന്നാൽ ഇപ്പോൾ അതേ വ്യക്തികൾ വാക്‌സിൻ ലഭിക്കാൻ ക്യൂവിലാണെന്നും ശെഖാവത്ത് പരിഹസിച്ചു.

രാജ്യത്തിൻറെ സ്വന്തം പരിശ്രമം കൊണ്ടാണ് ഇതെല്ലാം സംഭവിക്കുക. ചരിത്രത്തിൽ ആദ്യമായാണ് ലോകത്തിലെ മറ്റ് രാജ്യങ്ങളോടൊപ്പം ഇന്ത്യ സ്വന്തമായി വാക്‌സിനുകൾ വികസിപ്പിക്കുന്നത്. നേരത്തെ, ഏതെങ്കിലും വാക്‌സിനുകൾ ഇന്ത്യയിൽ എത്താൻ വർഷങ്ങളെടുത്തിരുന്നു – കേന്ദ്രമന്ത്രി പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here