ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു

ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് വിമാന സർവീസ് പുനരാരംഭിക്കുന്നു. ഈ മാസം 31 ന് ഡൽഹിയിൽ നിന്ന് ആദ്യ വിമാനം സർവ്വീസ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ അറിയിച്ചു.
ജൂലൈ 31 വരെയുള്ള വിമാന സർവ്വീസുകൾ സംബന്ധിച്ച് ഷെഡ്യൂൾ ആയിട്ടുണ്ട്. മെയ് മാസം 21 ന് ശേഷം ഇസ്രായേൽ വീസ അനുവദിച്ചവർക്കാണ് യാത്ര ചെയ്യാൻ കഴിയുക. മുൻപ് വീസ ലഭിച്ചിട്ടുള്ളവർ പുതുക്കേണ്ടതാണ്. 72 മണിക്കൂർ മുൻപുള്ള കൊവിഡ് ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് യാത്രയ്ക്ക് അത്യാവശ്യമാണ്. നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷൺ ക്വാറൻ്റീൻ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ യാത്രക്കാർ പാലിക്കണമെന്നും മന്ത്രി അറിയിച്ചു.
വിമാന സർവ്വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിരവധി നിവേദനങ്ങൾ പ്രവാസികൾ നൽകിയിരുന്നതായും മന്ത്രി പറഞ്ഞു.
Story Highlights: india Israel airplane service restart
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here