നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് കെ.കെ രമ

നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്ന് കെ.കെ രമ എംഎൽഎ. സഭയിൽ വിഷയാതിഷ്ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും വടകരയുടെ വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും കെ.കെ രമ ട്വിന്റിഫോറിനോട് പറഞ്ഞു.
‘തെരുവിൽ വീണ ചോരയുടെയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളുടെയും അഭിമാന നിമിഷമാണിത്. വളരെ സന്തോഷമുണ്ട്. നിയമസഭയിൽ സ്വതന്ത്ര ബ്ലോക്കായി ഇരിക്കാനാണ് തീരുമാനം. അതോടൊപ്പം ചില വിഷയങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷത്തിന്റെ നിലപാടുകൾക്കൊപ്പം നിൽക്കും. ഏറ്റവും ശക്തമായ ക്രിയാത്മകമായ പ്രതിപക്ഷമായി നിലകൊള്ളും. യുഡിഎഫ് എന്ന വലിയ മുന്നണിയുടെ പിന്തുണയിലാണ് മത്സരിച്ച് ജയിച്ചിരിക്കുന്നത്’. എംഎൽഎ വ്യക്തമാക്കി.
Story Highlights: kk rama mla
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here