പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം. എംഎൽഎമാരുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ പി.ടി.എ റഹിം മുൻപാകെ പുരോഗമിക്കുകയാണ്. 53 പേരാണ് സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങൾക്ക് ഇത് രണ്ടാമൂഴമാണ്.
ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. വള്ളിക്കുന്ന് നിന്ന് വിജയിച്ച അബ്ദുൾ ഹമീദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ആബിദ് ഹുസൈൻ രണ്ടാമതും അഹമ്മദ് ദേവർ കോവിൽ മൂന്നാമതുമായി സത്യപ്രതിജ് ചെയ്തു. നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന, മന്ത്രിസഭയിലെ ആദ്യ അംഗമാണ് അഹമ്മദ് ദേവർ കോവിൽ. ആകെ അംഗങ്ങളിൽ 37 ശതമാനം പേർ പുതുമുഖങ്ങളാണ്. 2016ന് മുൻപ് അംഗങ്ങളായിരുന്ന 12 പേർ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പി.സി വിഷ്ണുനാഥാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.
Story Highlights: kerala legislative assembly
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here