എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തേഷ വാർത്ത; കൂടുതൽ സേവനങ്ങൾ ഓൺലൈനായി

ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എസ്ബിഐ. സ്റ്റേറ്റ് ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷനായ യോനോ ആപ്പിലൂടെ ഇനി ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ സേവിംഗ്സ് അക്കൗണ്ട് തുറക്കാൻ സാധിക്കും.
എസ്ബിഐയുടെ വിഡിയോ കെവൈസി അടിസ്ഥാനമാക്കിയുള്ള സേവിംഗ്സ് അക്കൗണ്ടുകള്‍ തുറക്കാനുള്ള സൗകര്യമാണ് യോനോ ആപ്പില്‍ അവതരിപ്പിച്ചത്.
ചെയ്യേണ്ടതെന്ത് ?
പഭോക്താക്കള്‍ ആദ്യം യോനോ ആപ്പ് ഡൗൺലോഡ് ചെയ്യണം
ന്യൂ ടു എസ്ബിഐ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കണം
ശേഷം ഇന്‍സ്റ്റാ പ്ലസ് സേവിംഗ്സ് അക്കൗണ്ട് ക്ലിക്ക് ചെയ്യണം
ഉപഭോക്താവിന്റെ ആധാര്‍ വിശദാംശങ്ങളാണ് തുടര്‍ന്ന് നല്‍കേണ്ടത്
ആധാര്‍ നിര്‍ണയം പൂര്‍ത്തിയായാല്‍ വ്യക്തിഗത വിശദാംശങ്ങള്‍ നല്‍കുകയും കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് ഒരു വിഡിയോ കോള്‍ ഷെഡ്യൂള്‍ ചെയ്യുകയും വേണം
വിഡിയോ കെവൈസി വിജയകരമായി പൂര്‍ത്തിയാകുന്നതോടെ അക്കൗണ്ട് സ്വമേധയാ തുറക്കും.
Story Highlights: sbi new service for consumers
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here