സുഹൃത്തുക്കളായ രണ്ടുപേർ വീടിനുള്ളിൽ മരിച്ച നിലയിൽ

ആലപ്പുഴ തുറവൂരിൽ സുഹൃത്തുക്കളായ രണ്ട് പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തുറവൂർ ചാവടി സ്വദേശി ബൈജു (50), കൈതവളപ്പിൽ സ്റ്റീഫൻ (46) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുത്തിയതോട് പൊലീസ് എത്തി മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു.
സാനിറ്റൈസർ കുടിച്ചതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടിയ അളവിൽ സാനിറ്റൈസറും ഗ്ലാസുകളും വീടിനുള്ളിൽ നിന്ന് കണ്ടെടുത്തു. മദ്യം ലഭ്യമാകാതെ വരുമ്പോൾ സാനിറ്റൈസർ കുടിക്കുന്ന സംഭവങ്ങൾ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ആലപ്പുഴ ചാത്തനാട് വാർഡിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളും സാനിറ്റൈസർ കുടിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
Story Highlights: found dead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here