വാക്സിനേഷനിൽ നിന്ന് രക്ഷപ്പെടാൻ നദിയിൽ ചാടി യു പിയിലെ ഗ്രാമവാസികൾ

കൊവിഡ് വാക്‌സിനേഷനിൽ നിന്ന് രക്ഷപ്പെടാൻ നദിയിൽ ചാടി ഗ്രാമവാസികൾ. ഉത്തർപ്രദേശിലെ ബാരബങ്കിയിലാണ് സംഭവം. ജനങ്ങൾക്ക് വാക്‌സിൻ കുത്തിവെപ്പ് നൽകാൻ അധികൃതർ ഗ്രാമത്തിലെത്തിയപ്പോഴാണ് ഒരുകൂട്ടമാളുകൾ സരയൂ നദിയിലേക്ക് ചാടിയത്.
ബാരബങ്കിയിലെ ജനങ്ങൾ വാക്സിനേഷനോട് വിമുഖത കാണിച്ചതോടെ ആരോഗ്യപ്രവർത്തകർ ഗ്രാമത്തിലെത്തി ബോധവൽക്കരണം നടത്താൻ ശ്രമിച്ചിരുന്നു. അതിൽ 14 പേർ മാത്രമാണ് വാക്‌സിൻ സ്വീകരിച്ചതെന്നും രാംനഗർ സബ് ഡിവിഷനൽ മജിസ്‌ട്രേറ്റ് രാജീവ് കുമാർ ശുക്ല പറഞ്ഞു.
വാക്‌സിനെക്കുറിച്ച് പല തെറ്റിദ്ധാരണകളും അവർക്കിടയിൽ പരന്നിരുന്നു. വാക്സിൻ എന്ന പേരിൽ വിഷം കുത്തിവെക്കുകയാണ് ചെയ്യുന്നതെന്നാണ് ഇവരുടെ തെറ്റിദ്ധാരണ എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വാക്സിൻ ദൗർലഭ്യം നേരിടുമ്പോഴാണ് സംഭവം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here