Advertisement

മറ്റുരാജ്യങ്ങള്‍ വാക്‌സിന്‍ വാങ്ങികൂട്ടിയപ്പോള്‍ ഇന്ത്യ വൈകിപ്പിച്ചു; വൈറോളജിസ്റ്റ് ഡോ.ഗഗന്‍ദീപ് കാങ്

May 24, 2021
Google News 2 minutes Read

മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് ആവശ്യമായ വാക്‌സിന്‍ വാങ്ങിക്കുന്നതില്‍ ഇന്ത്യ വൈകിയെന്നും ഇപ്പോള്‍ അന്താരാഷ്ട്ര വിപണയില്‍ വാക്‌സിന്‍ ലഭ്യത കുറഞ്ഞെന്നും മുതിര്‍ന്ന വൈറോളജിസ്റ്റ് ഡോ.ഗഗന്‍ദീപ് കാങ്. മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച സമിതിയിലെ അംഗമാണ് ഡോ.ഗഗന്‍ദീപ് കാങ്. ഇന്ത്യയുടെ വാക്‌സിന്‍ നയത്തില്‍ വ്യാപക വിമര്‍ശനം നേരിടുന്നതിനിടെയാണ് ഗഗന്‍ദീപ് കാങിന്റെ വിമര്‍ശനം.

അപകടസാധ്യത മുന്നില്‍ കണ്ട് മറ്റു രാജ്യങ്ങള്‍ ഒരു വര്‍ഷത്തോളമായി വാക്‌സിനുകള്‍ വാങ്ങിവെക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോള്‍ നമ്മള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുമ്പോള്‍ വിപണയിലെ വാക്‌സിന്റെ ലഭ്യത എത്രത്തോളമുണ്ടെന്ന് ചിന്തിക്കേണ്ടതാണെന്നും അവർ ചൂണ്ടിക്കാട്ടി.

വാക്‌സിനുകളുടെ നിര്‍മാണത്തിന് മുമ്പു തന്നെ ക്ലിനിക്കല്‍ പരീക്ഷണത്തിനും മറ്റുമായി യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ഈ മേഖലയില്‍ കോടികള്‍ നിക്ഷേപിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇത്തരത്തില്‍ ഒരു നിക്ഷേപവും നടത്തിയില്ലെന്ന് മാത്രമല്ല മുന്‍കൂട്ടി ബള്‍ക്ക് ഓര്‍ഡറുകള്‍ നല്‍കിയില്ലെന്നുമാണ് വിമര്‍ശനങ്ങള്‍.

അതേസമയം, രാജ്യത്ത് ആവശ്യമുള്ള വാക്‌സിന്‍ ലഭിക്കാതായതോടെ വിവിധ സംസ്ഥാനങ്ങളില്‍ വാക്‌സിനേഷന്‍ പദ്ധതികള്‍ താറുമാറായിരിക്കുകയാണ്. പലയിടത്തും വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയും ചെയ്തു.

Story Highlights: Virologist Says India “Late To The Table” In Buying Vaccines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here