Advertisement

സാഗർ റാണ കൊലക്കേസ് ; സുശീൽ കുമാറിന് ​​ഗുണ്ടാ തലവന്മാരുമായി അടുത്ത ബന്ധമെന്ന് പൊലീസ്

May 24, 2021
Google News 2 minutes Read

ഗുസ്തി താരം സാ​ഗർ റാണയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഒളിമ്പ്യൻ സുശീൽ കുമാറിന് ​ഗുണ്ടാ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് സൂചന നൽകി ഡൽഹി പൊലീസ്. 19 ദിവസത്തെ തെരച്ചിലിനൊടുവിൽ ഇന്നലെ രാവിലെയാണ് സുശീൽ കുമാറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ സുശീലിനെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

സുശീലും സംഘവും യുവ ​ഗുസ്തി താരം സാ​ഗർ റാണയെ മർദ്ദിക്കുമ്പോൾ പരിക്കേറ്റ സോനു മഹൽ ഉത്തേരേന്ത്യയിലെ കുപ്രസിദ്ധ ​ഗുണ്ടാ നേതാവായ സന്ദീപ് കാലയെന്ന കാല ജ‌തേദിയുടെ അടുത്ത ബന്ധുവാണ്. സോനുവിനെതിരെ 19 ക്രിമിനൽ കേസുകളുണ്ട്. കാലാ ജതേദിയുമായി സുശീൽ കുമാറിന് അടുത്ത ബന്ധമുണ്ടായിരുന്നതായും പൊലീസ് പറയുന്നു.

എന്നാൽ ഛത്രസാൽ സ്റ്റേഡിയത്തിൽവെച്ച് സാ​ഗർ റാണയെയും സോനുവിനെയും സുശീൽ മർദ്ദിച്ചതോടെ കാലാ ജതേദിയും സുശീലുമായുള്ള ബന്ധത്തിൽ വിള്ളലുണ്ടായതായും പൊലീസ് പറയുന്നു. ഹരിയാന ആസ്ഥാനമായാണ് ഇയാളുടെ പ്രവർത്തനങ്ങങ്കിലും ഉത്തേരേന്ത്യയിലെ ക്രിമിനൽ കേസുകളുടെയെല്ലാം പിന്നിൽ കാലാ ജതേദിയുടെ കൈകളുണ്ടെന്നാണ് പൊലീസ് നിഗമനം.

മെയ് നാലിന് ഛത്രസാൽ സ്റ്റേഡിയത്തിൽ ​സാ​ഗർ റാണയെയും സോനുവിനെയും മർദ്ദിക്കുന്നതിന് സുശീലിന് മറ്റൊരു കൊടും കുറ്റവാളിയായ നീരജ് ബവാന സംഘത്തിന്റെ പിന്തുണയും ലഭിച്ചിരുന്നു. സംഭവസ്ഥലത്തു നിന്ന് കണ്ടെത്തിയ ഒരു സ്കോർപിയോ കാർ ബവാനയുടെ ബന്ധുവിന്റേതാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം, ഡൽഹിയിലും പരിസരങ്ങളിലും പലിശക്ക് പണം കൊടുക്കുന്ന ​ഗുണ്ടാ സംഘങ്ങൾ പണം തിരിച്ചു നൽകാത്തവരെ ഭീഷണിപ്പെടുത്താനായി ​ഗുസ്തി താരങ്ങളുടെ സഹായം തേടിയിരുന്നതായും പൊലിസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Story Highlights: Wrestler-criminal nexus reason behind Sushil Kumar’s involvement in Sagar Rana murder case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here