Advertisement

ടൂൾകിറ്റ് വിവാദം; ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് ചേർക്കണം; ട്വിറ്ററിന് കത്തയച്ച് കോൺഗ്രസ്

May 25, 2021
Google News 1 minute Read

ടൂൾകിറ്റ് വിവാദത്തിൽ 11 ബി.ജെ.പി നേതാക്കളുടെ ട്വീറ്റുകളിൽ ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് ചേർക്കണമെന്ന് കോൺഗ്രസ്. ആവശ്യം ഉന്നയിച്ചുകൊണ്ട് ട്വിറ്ററിന് കത്തയച്ചു. കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാലയാണ് ട്വിറ്ററിന്റെ ലീഗൽ, പോളിസി ട്രസ്റ്റ് ആൻഡ് സേഫ്റ്റിയുടെ ലീഡ് വിജയ ഗദ്ദേ, ഡെപ്യൂട്ടി ജനറൽ കൗൺസെലും വൈസ് പ്രസിഡന്റുമായ ജിം ബേക്കർ എന്നിവർക്ക് കത്തയച്ചത്.

ബി.ജെ.പി നേതാക്കളായ സ്മൃതി ഇറാനി, പിയൂഷ് ഗോയൽ, രവിശങ്കർ പ്രസാദ്, പ്രഹ്ലാദ് ജോഷി, ധർമേന്ദ്ര പ്രധാൻ, രമേശ് പൊക്രിയാൽ,താരാചന്ദ് ഗെഹ്ലോട്ട്, ഹർഷവർധൻ, മുക്താർ അബ്ബാസ് നഖ്വി എന്നിവരുടെ ട്വീറ്റുകളിലാണ് ‘മാനിപുലേറ്റഡ് മീഡിയ’ ടാഗ് ചേർക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടത്.

അതേസമയം ടൂൾക്കിറ്റ് ആരോപണത്തിൽ ബി.ജെ.പി ഐ.ടി സെൽ മേധാവി സംപിത് പത്രക്കെതിരേയുള്ള അന്വേഷത്തിൽ സഹകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു. രാജീവ് ഗൗഢ, റോഹൻ ഗുപ്ത എന്നിവർക്കാണ് നോട്ടീസയച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here