ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നിന് ക്ഷാമം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം.
ലൈപോസോമൽ ആംഫോടെറിസിൻ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്. മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.
അതേസമയം, ജില്ലയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ആയി. രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക വാർഡ് സജ്ജീകരിക്കും. ചികിത്സയുടെ ഏകോപനത്തിനായി കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ ഏഴംഗ സമിതിയും രൂപീകരിച്ചു.
Story Highlights: Black fungus medicine shortage in kozhikode medical college
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here