Advertisement

ഇത് തുഗ്ലക്ക് പരിഷ്കാരം; ലക്ഷദ്വീപിനു പിന്തുണയുമായി ഹരിശ്രീ അശോകൻ

May 25, 2021
Google News 1 minute Read
Harishree Asokan support Lakshadweep

ലക്ഷദ്വീപിന്റെ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാവുന്നു. കൂടുതൽ സിനിമാ താരങ്ങൾ ദ്വീപ് ജനതയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഹരിശ്രീ അശോകനാണ് ഏറ്റവും അവസാനമായി ദ്വീപ് ജനതയ്ക്കു വേണ്ടി രംഗത്തെത്തിയത്. ഇത്തരം തുഗ്ലക്ക് പരിഷ്ക്കാരം ജനങ്ങളെ ഭിന്നിപ്പിക്കാനും അസ്വസ്ഥരാക്കാനും മാത്രമേ ഉപകരിക്കൂ എന്ന് അദ്ദേഹം ഫേസ്ബുക്ക് പേജിൽ കുറിച്ചു. ലക്ഷദ്വീപിനു മേൽ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തിൽ അവർക്കൊപ്പം വേദനിക്കുകയും, പ്രതിഷേധിക്കുകയും ചെയ്യുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിശ്രീ അശോകൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

ലക്ഷദ്വീപിനൊപ്പം …
സുന്ദരവും സുരക്ഷിതവുമായിരുന്ന ലക്ഷദ്വീപിനു മേൽ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തിൽ അവർക്കൊപ്പം വേദനിക്കുകയും, പ്രതിഷേധിക്കുകയും ചെയ്യുന്നു…
എല്ലാ മനുഷ്യരും ഉള്ളിൽ ചില വിഷാണുക്കളെ കൊണ്ടു നടക്കുന്നുണ്ട്. ക്ഷയരോഗത്തിൻ്റെ അണുക്കൾ എല്ലാ ഉടലിലുമുണ്ട് ശരീരം തളരുമ്പോഴാണ് അവ ശരീരത്തെ ആക്രമിക്കുന്നത്. മഹാമാരി കൊണ്ട് വിറങ്ങലിച്ചും തളർന്നും നിൽക്കുന്ന മനുഷ്യരുടെ മേൽ പ്രതികരിക്കുകയില്ല എന്ന വിശ്വാസത്തോടെ അധികാര കേന്ദ്രങ്ങൾ നടത്തുന്ന ഇത്തരം ശ്രമങ്ങൾ അനീതിയാണ്.
ലക്ഷദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തേയും, വിശ്വാസ സംസ്കാരത്തേയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണ്ണം..? ലക്ഷദ്വീപിൻ്റേയും കേരളത്തിൻ്റേയും കാലകാലങ്ങളായിട്ടുള്ള ദൃഢബന്ധത്തെ മുറിച്ച് മാറ്റി എന്ത് വികസനമാണ് അവിടെ കൊണ്ടുവരുന്നത്..?
ഇത്തരം തുഗ്ലക്ക് പരിഷ്ക്കാരം ജനങ്ങളെ ഭിന്നിപ്പിക്കാനും അസ്വസ്ഥരാക്കാനും മാത്രമേ ഉപകരിക്കു..

ജനങ്ങളുടെ മനസറിയാതെ അധികാരികൾ നടത്തുന്ന വികസനം അസ്ഥാനത്താകുമെന്നു റപ്പാണ് .അവിടുത്തെ മനുഷ്യരുടെ സ്വാതന്ത്ര്യത്തെ, താൽപ്പര്യത്തെ മനസിലാക്കാതെ എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളിൽ നിന്നും ഭരണാധികാരികൾ പിൻമാറിയേ മതിയാവൂ..
ആശങ്കയോടെ, ലക്ഷദ്വീപിലെ സാധാരണക്കാരായ മനുഷ്യർക്കൊപ്പം..
ഹരിശ്രീ അശോകൻ

Story Highlights: Harishree Asokan with support for Lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here