തിരുവനന്തപുരത്ത് കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അടുത്ത 3 മണിക്കൂറിൽ 12 ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 9 ജില്ലകളിൽ യല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വൈകിട്ടോടെയാണ് ജില്ലയിൽ മഴ തുടങ്ങിയത്.
മഴ കനത്തതോടെ തിരുവന്തപുരത്തെ താഴ്ന്ന പ്രദേശമായ മണക്കാട് കമലേശ്വരം കല്ലടി മുക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വെള്ളക്കെട്ടിൽ ആയി. വീടുകളിലേക്ക് വെള്ളം കയറിയതോടെ പ്രദേശവാസികളും ആശങ്കയിലാണ്. എല്ലാം മഴക്കാലത്തും ഉണ്ടാകുന്ന പതിവ് ദുരിതം ആണെന്നും ഉടനടി പരിഹാരം ഉണ്ടാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അമ്പൂരി അടക്കമുള്ള മലയോര മേഖലകളിലും മഴ ശക്തമാകുന്നുണ്ട്. മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലകളിൽ അടക്കം ജാഗ്രതാ നിർദ്ദേശം തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, കോഴിക്കോട്, ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് ആണ്. സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു
Story Highlights: heavy rain in thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here