Advertisement

ഇന്ത്യയിൽ പ്രതിദന കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തിൽ താഴെ

May 25, 2021
1 minute Read
covid protocols in voting booth

ഇന്ത്യയിൽ പ്രതിദിന കൊവിഡ് കേസുകൾ കുറയുന്നു. 1.96 ലക്ഷം കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ 14ന് ശേഷം പ്രതിദിന രോ​ഗികളുടെ എണ്ണത്തിൽ ഇത്രയധികം കുറവ് രേഖപ്പെടുത്തുന്നത് ഇതാദ്യമാണ്. 3,511 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.

മഹാരാഷ്ട്ര, കേരള, കർണാടക, തമിഴ് നാട്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ 22,122 കൊവിഡ് കേസുകളും 592 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 25,311 പുതയ കേസുകളും റിപ്പോർട്ട് ചെയ്തു. ബം​ഗളൂരുവിൽ മാത്രം 5,701 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

തമിഴ്നാട്ടിൽ 34,867 കൊവിഡ് കേസുകളും 404 മരണവും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ 17,801 കൊവിഡ് കേസുകളും 196 മരണവും റിപ്പോർട്ട് ചെയ്തു.

ഡൽഹിയിൽ 1550 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിൽ 3,894 കേസുകളും, ഹരിയാനയിൽ 3,757 കേസുകളും റിപ്പോർട്ട് ചെയ്തു.

Story Highlights: india witness dip in daily covid cases

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top