71 കാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; മധ്യവയസ്‌കൻ അറസ്റ്റിൽ

തനിച്ച് കഴിഞ്ഞിരുന്ന 71കാരിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. പ്രതിയായ 53 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ പുനെയിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഖേദ് താലൂക്കിലെ ഒരു ഗ്രാമത്തിലാണ് സംഭവം.
കൊല്ലപ്പെട്ട വയോധികയുടെ വീടിനടുത്ത് താമസിക്കുന്നയാളാണ് പ്രതി. ഞായറാഴ്ച രാത്രി വയോധികയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ ഇയാൾ ബലാത്സംഗത്തിന് ശ്രമിച്ചപ്പോൾ വയോധിക പ്രതിരോധിച്ചു. തുടർന്ന് പൈപ്പ് കൊണ്ട് തലക്കടിച്ചു വീഴ്ത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു.
തിങ്കളാഴ്ച രാവിലെയാണ് വയോധികയെ രക്തത്തിൽ കുളിച്ചു മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തലക്കടിയേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ബലാത്സംഗത്തിനിരയായതായും പൊലീസ് കണ്ടെത്തി.
തലയ്ക്ക് അടിക്കാൻ ഉപയോഗിച്ച ഇരുമ്പ് പൈപ്പ് വീട്ടിനുള്ളിൽ നിന്ന് കണ്ടെടുത്തു. തുടർന്ന് പൊലീസ് നായ മണം പിടിച്ച് പ്രതിയുടെ വീട്ടുവളപ്പിൽ എത്തുകയായിരുന്നു. പിടിയിലായ ഇയാൾ കുറ്റം സമ്മതിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here