Advertisement

രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് അറുപത്തിയഞ്ചാം പിറന്നാൾ

May 25, 2021
Google News 1 minute Read
Today Ramesh Chennithala's birthday

രമേശ് ചെന്നിത്തലയ്ക്ക് ഇന്ന് അറുപത്തിയഞ്ചാം പിറന്നാൾ. പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് പടിയിറങ്ങിയതിന് ശേഷമുള്ള ആദ്യ പിറന്നാളിന് ആശംസകളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചെന്നിത്തലയുടെ വസതിയിലെത്തി. രാവിലെ നിയമസഭയിലെത്തിയ ചെന്നിത്തലക്ക് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉൾപ്പെടെയുളളവരും ആശംസകൾ നേർന്നു.

രാഷ്ട്രീയമായ തിരിച്ചടിക്കിടയിലും പിറന്നാൾ സന്തോഷത്തിൻറെ നിറവിൽ രമേശ് ചെന്നിത്തല. അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന ചെന്നിത്തലക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വസതിയിലെത്തി ആശംസകൾ നേർന്നു. ചെന്നിത്തലക്കും കുടുംബത്തിനുമൊപ്പം കേക്ക് മുറിച്ചാണ് ഗവർണർ സന്തോഷം പങ്കിട്ടത്.

വലിയ ആഘോഷങ്ങളില്ലെങ്കിലും ആശംസകളും മധുരവുമായി പ്രവർത്തകരും എംഎൽഎമാരിൽ ചിലരും വസതിയിലെത്തി.
പ്രവർത്തകർ കൊണ്ടുവന്ന കേക്ക് മുറിച്ച് ചെന്നിത്തലയും സന്തോഷം പങ്കിട്ടു. വീട്ടിലെത്തിയവർക്കെല്ലാം ചെന്നിത്തലയുടെ വക മധുരവും വിതരണം ചെയ്തു.

രാവിലെ സഭയിലെത്തിയ ചെന്നിത്തലക്ക് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും മറ്റ് അംഗങ്ങളും ആശംസകൾ നേർന്നു. ഫോണിലൂടെയും ആശംസാ പ്രവാഹമായിരുന്നു.

കേരളം കണ്ട മികച്ച പ്രതിപക്ഷനേതാക്കളുടെ പട്ടികയിൽ മുൻനിരയിൽ തൻറെ പേര് എഴുതിച്ചേർത്ത് പടിയിറങ്ങിയ രമേശ് ചെന്നിത്തലക്ക് ജന്മദിനാശംസകളോടെ.

Story Highlights: Today is Ramesh Chennithala’s 65th birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here