Advertisement

വി ഡി സതീശന്റെ സമീപനവും വിശ്വാസ സംരക്ഷണവും; കെപിസിസി നിലപാട് അറിയിക്കണമെന്ന് എന്‍എസ്എസ്

May 25, 2021
Google News 1 minute Read
sukumaran nair v d satheesan

പ്രതിപക്ഷനേതാവ് വി ഡി സതീശനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെപിസിസിയെന്ന് എന്‍എസ്എസ്. സതീശന്റെ പ്രസ്താവനകളിലും വിശ്വാസ സംരക്ഷണത്തിലും കെപിസിസി നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യം.

മത- സാമുദായിക സംഘടനകള്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കോണ്‍ഗ്രസ് കിടക്കരുതെന്ന സതീശന്റെ പ്രസ്താവനയിലാണ് എന്‍എസ്എസ് പ്രതികരണം. സ്ഥാനം ഉറപ്പായി എന്നറിഞ്ഞപ്പോള്‍ നിലവാരം കുറഞ്ഞ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയാണ് പ്രതിപക്ഷ നേതാവെന്ന് എന്‍എസ്എസ്. ആവശ്യം വരുമ്പോള്‍ മത സാമുദായിക സംഘടനകളെ സമീപിച്ച ശേഷം പിന്നീട് തള്ളിപ്പറയുന്നത് ശരിയല്ലെന്ന് ജി സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

പാര്‍ട്ടിയുടെ നയപരമായ നിലപാടുകള്‍ വ്യക്തമാക്കേണ്ടത് കെപിസിസി ആണ്. പ്രതിപക്ഷ നേതാവ് അല്ല. സതീശന്റെ സമീപനം സംബന്ധിച്ചും വിശ്വാസ സംരക്ഷണത്തിലും കെപിസിസി നിലപാട് അറിയിക്കണമെന്നും എന്‍എസ്എസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലത്ത് മുന്നണി വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടികളില്‍പെട്ടവരും എന്‍എസ്എസില്‍ നിന്ന് സഹായം അഭ്യര്‍ത്ഥിച്ചു.

പ്രതിപക്ഷ നേതാവും സഹായം തേടി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയതാണ്. ശേഷമാണ് പുതിയ സ്ഥാനലബ്ദിയില്‍ മതിമറന്ന് വിലകുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്നതെന്ന് വിമര്‍ശനം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തുടര്‍ച്ചയായി ഇടത് മുന്നണിയെയും, സര്‍ക്കാരിനെയും വിമര്‍ശിച്ച എന്‍എസ്എസ് യുഡിഎഫിനെ പിന്താങ്ങിയിരുന്നു. രമേശ് ചെന്നിത്തലയെ നീക്കി വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയതിന് തൊട്ടുപിന്നാലെയാണ് നിലപാടുകള്‍ ചോദ്യം ചെയ്ത് ജി സുകുമാരന്‍ നായര്‍ രംഗത്തെത്തുന്നത്.

Story Highlights: v d satheesan, kpcc, nss

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here