യു.പിയിൽ ഗ്രാമീണർക്ക് ആദ്യം നൽകിയത് കോവിഷീൽഡ്, രണ്ടാം ഡോസായി കോവാക്സിൻ; വിവാദം

ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിൽ നിന്ന് മെഡിക്കൽ അശ്രദ്ധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, 20 ഗ്രാമീണർക്ക് കോവിഷീൽഡിന്റെ ആദ്യ ഡോസിന് ശേഷം കോവാക്സിൻ നൽകി. ആശുപത്രി അധികൃതർക്ക് സംഭവിച്ച അബദ്ധമാണെന്നും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു. ആർക്കും ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബദ്‌നി പ്രൈമറി ഹെൽത്ത് കെയർ സെന്ററിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മാസത്തിൽ
ഓഡാഹി കലാനിൽ നിന്നുള്ള 20 ഓളം പേർക്ക് അവരുടെ ആദ്യത്തെ വാക്സിൻ കോവിഷീൽഡ് നൽകി. എന്നാൽ മെയ് 14 ന് അവർക്ക് രണ്ടാമത്തെ ഡോസ് നൽകി ആരോഗ്യ പ്രവർത്തകർ കോവാക്സിൻ കുത്തിവയ്ക്കുകയായിരുന്നു.
എന്നാൽ, ആരോഗ്യവകുപ്പിൽ നിന്ന് ആരും പിന്നീട് തങ്ങളെ ബന്ധപ്പെട്ടിട്ടില്ലെന്ന് ഗ്രാമീണരിൽ ഒരാൾ പറഞ്ഞു.
രണ്ടു വാക്സിനുകൾ ഇടകലർത്തി കുത്തിവെച്ചാലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠനങ്ങൾ നടന്നുവരികയാണ് . ഒരേ വാക്സിൻ തന്നെ രണ്ട് ഡോസും എടുക്കണമെന്നാണ് നിലവിലെ നിർദേശം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here