പൂന്തുറയിൽ ബോട്ടപകടം; ഏഴ് മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി; മൂന്നുപേർക്കായി തെരച്ചിൽ തുടരുന്നു

പൂന്തുറയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മത്സ്യത്തൊഴിലാളികളിൽ ഏഴ് പേരെ കോസ്റ്റ്ഗാർഡ് രക്ഷപെടുത്തി. മൂന്നുപേരെ ഇനിയും കാണ്ടെത്താനുണ്ട്. വിഴിഞ്ഞത്ത് നിന്ന് ഒരാളും പൂന്തുറയിൽ നിന്ന് രണ്ട് പേരെയുമാണ് കണ്ടെത്താനുള്ളതെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മന്ത്രി ആന്റണി രാജുവും വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികളെ കാണാൻ എത്തിയിരുന്നു.
‘ഇന്നല രാത്രി തന്ന രക്ഷാപ്രവർത്തനത്തിനുള്ള മുഴുവൻ നടപടികളും തുടങ്ങിയിരുന്നു. അപകടത്തിൽപെട്ട മൂന്ന് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഡേവിഡ്‌സൺ, ജോസഫ്, സേവ്യർ എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കോസ്റ്റ്ഗാർഡ്. രക്ഷാപ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷം മറ്റ് നടപടികളിലേക്ക് കടക്കും’. സജി ചെറിയാൻ പറഞ്ഞു. കടൽക്ഷോഭം കാരണം വള്ളങ്ങൾ വിഴിഞ്ഞം ഹാർബറിൽ അടുപ്പിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്.
നാവിക സേനയുടെ ഡോമിയർ വിമാനവും രക്ഷാപ്രവർത്തനത്തിനെത്തും. കോസ്റ്റ്ഗാർഡിന്റെ രണ്ട് കപ്പലുകൾ ഉൾക്കടലിൽ തെരച്ചിൽ നടത്തുന്നുണ്ടെന്നും മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
Story Highlights: fishing boat accident in vizhinjam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here