Advertisement

മന്ത്രിമാരില്ലാത്ത ജില്ലകളിൽ ചുമതല നിശ്ചയിച്ചു; റിയാസിന് വയനാട്, അഹമ്മദ് ദേവർകോവിലിന് കാസർഗോഡ്

May 26, 2021
Google News 0 minutes Read

മന്ത്രിമാരില്ലാത്ത ജില്ലകളിൽ ചുമതല നിശ്ചയിച്ചു. വയനാട് ജില്ലയിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനും കാസർകോട് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലിനുമാണ് ചുമതല.

മറ്റ് 12 ജില്ലകളിൽ നിന്നും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ട്. കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം ജില്ലകൾക്ക് 3 മന്ത്രിമാർ വീതവും കണ്ണൂർ, ആലപ്പുഴ, കൊല്ലം ജില്ലകൾക്ക് രണ്ടുവീതവും മന്ത്രിമാരുണ്ട്. മറ്റ് 10 ജില്ലകൾക്ക് ഓരോന്നു വീതമാണ് മന്ത്രിസ്ഥാനം.

നയപ്രഖ്യാപന പ്രസംഗത്തിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. വെള്ളിയാഴ്ചയാണ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. കൊവിഡ് സാഹചര്യം വിലയിരുത്തിയെങ്കിലും ലോക്ക്ഡൗൺ ഇളവുകൾ സംബന്ധിച്ച തീരുമാനങ്ങൾ ക്യാബിനറ്റിൽ എടുത്തില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here