സ്കൂൾ കാലത്ത് ജാതി അധിക്ഷേപവും, സ്ലട്ട് ഷെയിമിംഗും നേരിടേണ്ടി വന്നിട്ടുണ്ട്; തുറന്ന് പറഞ്ഞ് ഗൗരി കൃഷ്ണൻ

സ്കൂൾ കാലത്ത് അനുഭവിച്ച അധിക്ഷേപവും കടന്നുപോയ ദുരനുഭവങ്ങളും തുറന്ന് പറയുകയാണ് ട്വിറ്ററാറ്റികൾ. പിഎസ്ബിബി (പത്മ ശേഷാദ്രി ബാല ഭവൻ ) സ്കൂളിൽ ലൈംഗിക അതിക്രമത്തെ തുടർന്ന് അധ്യാപകനെ അറസ്റ്റ് ചെയ്ത വാർത്തയുടെ ചുവടുപിടിച്ചാണ് പ്രമുഖരടക്കം നിരവധി പേർ തങ്ങളനുഭവിച്ച ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്.
ചെന്നൈ അഡ്യാറിലെ ഹിന്ദു സീനിയർ സെക്കൻഡറി സ്കൂളിലാണ് ഗൗരി കൃഷ്ണൻ പഠിച്ചത്. ജാതിയുടെ പേരിൽ നിരന്തരം അധിക്ഷേപങ്ങൾക്ക് താൻ ഇരയാകുമായിരുന്നുവെന്ന് ഗൗരി കൃഷ്ണ ട്വിറ്ററിലൂടെ തുറന്ന് പറഞ്ഞു. ബോഡി ഷെയ്മിംഗും, സ്ലട്ട് ഷെയ്മിംഗും അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും ഗൗരി കൃഷ്ണൻ പറയുന്നു.
അതുകൊണ്ട് തന്നെ സ്കൂൾ കാലത്തെ കുറിച്ച് ആലോചിക്കുമ്പോൾ നൊസ്റ്റാൾജിയയ്ക്ക് ഉപരി ട്രോമയാണ് ഓർമവരുന്നതെന്നും ഗൗരി പങ്കുവച്ചു. എച്ച്എസ്എസ് വിദ്യാർത്ഥികളായിരുന്ന പലരും തന്റെ സമാന അനുഭവത്തിലൂടെയാണ് കടന്നുപോയിരുന്നതെന്നും ഗൗരി കൃഷ്ണൻ കൂട്ടിച്ചേർത്തു.
This is with respect to the issues being brought to light in school environments which seem highly toxic and problematic!
— Gouri G Kishan (@Gourayy) May 25, 2021
It needs to change, NOW.
Please read the thread. #SpeakUpAgainstHarrasment
#HinduSchoolAdyar #PSBB @Chinmayi pic.twitter.com/QXsV784x6P
തങ്ങളുടെ സ്കൂൾകാല ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞ് എല്ലാവരും രംഗത്ത് വരണമെന്നും ഗൗരി അഭ്യർത്ഥിച്ചു.
Story Highlights: Gouri Kishan opens up about facing casteism in school
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here