രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കുന്നില്ല; എറണാകുളത്ത് വാക്സിൻ ക്ഷാമം

എറണാകുളം ജില്ലയിൽ രണ്ടാം ഘട്ട വാക്സിൻ ലഭിക്കുന്നില്ലെന്ന് പരാതി. കൊവാക്സിൻ ആദ്യ ഡോസായി സ്വീകരിച്ചവർക്കാണ് രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കാത്തത്. വിഷയത്തിൽ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
ആദ്യ ഘട്ടത്തിൽ കൊവാക്സിൻ സ്വീകരിച്ചവർക്കാണ് രണ്ടാം ഘട്ട വാക്സിൻ സ്വീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും വാക്സിൻ ലഭിക്കാത്തത്. എന്നാൽ ആദ്യ ഘട്ടത്തിൻ കൊവാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഘട്ടത്തിൽ കൊവീഷീൽഡ് വാക്സിൻ സ്വീകരിക്കാൻ കഴിയുമോ എന്നതിൽ വ്യക്ത ഇല്ലാത്തതും ആശയക്കുഴപ്പത്തിന് കാരണമാകുന്നുണ്ട്. ജില്ലയിൽ വാക്സിൻ ലഭ്യത ഉറപ്പ് വരുത്താൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം ജില്ലയിൽ എത്തിയ കൊവിഷീൽഡ് വാക്സിന്റെ വിനിയോഗത്തെ കുറിച്ച് വ്യക്ത ഇല്ലെന്നും പോർട്ടൽ വഴി രജിസ്റ്റർ ചെയ്തവർക്ക് വാക്സിൻ ലഭിക്കുന്നില്ലെന്നും പരാതിയുണ്ട് .
Story Highlights: not getting second dose vaccine in ernakulam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here