Advertisement

കണ്ണൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് കീഴടങ്ങി

May 26, 2021
Google News 1 minute Read
nidhish rape case

കണ്ണൂരില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പൊലീസില്‍ കീഴടങ്ങി. വിളക്കോട് ചുള്ളിയോട് നിധീഷാണ് കീഴടങ്ങിയത്.

വിളക്കോട് ഗവ. യുപി സ്‌കൂളിന് അടുത്തേക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിയുടെ പിതാവാണ് പരാതി നല്‍കിയത്. ഇയാള്‍ക്ക് എതിരെ പോക്‌സോ നിയമപ്രകാരവും എസ് സി- എസ് ടി നിയമപ്രകാരവും കേസെടുത്തു. ഇയാളെ പിടികൂടാത്തതിന് എതിരെ വിവിധ സംഘടനകള്‍ രംഗത്ത് വന്നിരുന്നു. പേരാവൂര്‍ ഡിവൈഎസ്പി ടിപി ജേക്കബിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

Story Highlights: pocso case, dyfi worker

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here