Advertisement

വാക്‌സിൻ വിതരണത്തിൽ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്രത്തിനും ഡൽഹി സർക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ്

May 27, 2021
1 minute Read

കൊവിഡ് വാക്‌സിൻ വിതരണത്തിലെ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്രത്തിനും ഡൽഹി സർക്കാരിനും ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേലും ജസ്റ്റിസ് ജ്യോതി സിങും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേന്ദ്രത്തിനും ഡൽഹി സർക്കാരിനും നോട്ടീസയച്ചത്. ജൂൺ നാലിന് ഹർജിയിൽ മറുപടി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കൊവിഡ് വാക്‌സിൻ ലഭിക്കാത്ത ഡൽഹി സ്വദേശിയായ 43കാരനാണ് വാക്‌സിൻ ദൗർലഭ്യം ചൂണ്ടിക്കാട്ടി, സംസ്ഥാനവും കേന്ദ്രവും ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Story Highlights: delhi highcourt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top