കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ഉപനേതാവായി കെ.ബാബുവിനെ തെരഞ്ഞെടുത്തു

കോൺഗ്രസ് പാർലമെൻ്ററി പാർട്ടി ഉപനേതാവായി തൃപ്പൂണിത്തുറ എംഎൽഎ കെ.ബാബുവിനെ തെരഞ്ഞെടുത്തു. വണ്ടൂർ എംഎൽഎ എ.പി.അനിൽ കുമാറായിരിക്കും പാർലമെൻ്ററി പാർട്ടിയുടെ സെക്രട്ടറി. ആലുവ എംഎൽഎ അൻവർ സാദത്ത് കോൺഗ്രസ് ചീഫ് വിപ്പായി പ്രവർത്തിക്കും. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണനെ ട്രഷററായും ടി.സിദ്ധീഖ് എ.വിൻസൻ്റ് എന്നിവരെ വിപ്പുമാരായും തെരഞ്ഞെടുത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അറിയിച്ചു.
അതേസമയം , ഈ ലിസ്റ്റിന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നൽകിയതായും വി. ഡി സതീശൻ വ്യക്തമാക്കി. യുഡിഎഫ് പാർലമെൻ്ററി പാർട്ടി ഉപനേതാവ് അഥവാ പ്രതിപക്ഷ ഉപനേതാവായി പി.കെ.കുഞ്ഞാലിക്കുട്ടിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. പിസി വിഷ്ണുനാഥാണ് പാർലമെൻ്ററി പാർട്ടി സെക്രട്ടറി. മോൻസ് ജോസഫ് ചീഫ് വിപ്പായും അനൂപ് ജേക്കബ് പ്രവർത്തിക്കും.
Story Highlights: k Babu elected as Congress cpp vice chairman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here