യാസ് ചുഴലിക്കാറ്റ്; പ്രധാനമന്ത്രി നാളെ പശ്ചിമ ബംഗാളും ഒഡീഷയും സന്ദർശിക്കും

യാസ് ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച ഒഡീഷ, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സന്ദർശനം നടത്തും. ആദ്യം ഭുവനേശ്വറിലാണ് പ്രധാനമന്ത്രി എത്തുക. അവിടെ അവലോകന യോഗം ചേരും. തുടർന്ന് ബാലസോർ, ഭദ്രക്, പൂർബ മിഡ്നാപൂർ എന്നിവിടങ്ങളിൽ വ്യോമനിരീക്ഷണം നടത്തും.
ഇതിനുശേഷം പശ്ചിമ ബംഗാളിൽ നടക്കുന്ന അവലോകന യോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഒഡീഷ, പശ്ചിമബംഗാൾ, ഝാർഖണ്ഡ് സംസ്ഥാനങ്ങളിൽ കനത്ത നാശമാണ് യാസ് ചുഴലി വിതച്ചത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗത്തിൽ വീശിയ കാറ്റിൽ ലക്ഷകണക്കിന് വീടുകൾ തകർന്നു. കടൽക്ഷോഭത്തെ തുടർന്ന് ഗ്രാമങ്ങളും നഗരങ്ങളും വെള്ളത്തിൽ മുങ്ങി. മൂന്ന് സംസ്ഥാനങ്ങളിലെയും 21 ലക്ഷത്തിലധികം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here