കൊവിഡ് പ്രതിരോധത്തിൽ ശ്രദ്ധേയമായി ‘മാഷ്’ പദ്ധതി

കൊവിഡ് പ്രതിരോധ രംഗത്ത് ദേശീയ ശ്രദ്ധയാകർഷിക്കുകയാണ് കാസർഗോഡ് ജില്ലയിൽ നടപ്പിലാക്കിയ ‘മാഷ്’ പദ്ധതി. കൊവിഡ് ആദ്യതരംഗ സമയത്താണ് അധ്യാപകരെ ഉൾപ്പെടുത്തി ജില്ലാ ഭരണകൂടം പദ്ധതി തുടങ്ങുന്നത്. ഒരു വർഷം പൂർത്തിയാകുമ്പോൾ കാസർഗോഡ് കൊവിഡ് പ്രതിരോധ രംഗത്ത് പ്രധാന പങ്കുവഹിക്കാൻ പദ്ധതിക്കായി.
സ്‌കൂൾ അധ്യാപകരെ ബോധവത്ക്കരണത്തിനും കൊവിഡ് ആരോഗ്യപ്രവർത്തനങ്ങൾക്കും ഉപയോഗപ്പെടുത്തുകയാണ് മാഷ് പദ്ധതിയുടെ ലക്ഷ്യം. ജില്ലയിലെ 777 തദ്ദേശ വാർഡുകളിലും മാഷ് ടീം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. അധ്യാപകർക്ക് സമൂഹത്തിലുള്ള സ്വാധീനം കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ഫലം കണ്ടു. ബോധവത്ക്കരണ വിഡിയോകളും പോസ്റ്ററുകളും തുടങ്ങി കമ്മ്യൂണിറ്റി റേഡിയോ വരെ മാഷ് പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്.
Story Highlights: covid resistance program
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here