സിദാൻ റയൽ വിട്ടു എന്ന് റിപ്പോർട്ട്

സിനദിൻ സിദാൻ റയൽ മാഡ്രിഡ് പരിശീലക സ്ഥാനം വിട്ടു എന്ന് റിപ്പോർട്ട്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ സിദാനും ക്ലബും ചേർന്ന് സംയുക്ത പ്രസ്താവന ഇറക്കുമെന്നാണ് സൂചന. നിലവിൽ ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ഇല്ല.
സീസണിൽ റയലിന് ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിരുന്നില്ല. ലാ ലിഗയും കോപ്പ ഡെൽ റേയും ചാമ്പ്യൻസ് ലീഗുമൊക്കെ റയലിനു നഷ്ടമായി. 11 സീസണിന് ഇടയിൽ ആദ്യമായാണ് ഒരു കിരീടം പോലുമില്ലാതെ റയൽ സീസൺ അവസാനിപ്പിക്കുന്നത്. ഇതിനു പിന്നാലെയാണ് സിദാൻ ക്ലബ് വിടാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
2016ലാണ് സിദാൻ ആദ്യം റയലിന്റെ പരിശീലകനാവുന്നത്. 2018 മെയിൽ സിദാൻ ക്ലബ് വിട്ടു. 2019ൽ സിദാൻ വീണ്ടും റയൽ പരിശീലകനായി.
Story Highlights: Zinedine Zidane Resigns As Real Madrid Coach: Reports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here