കേന്ദ്രമന്ത്രിമാർക്ക് മൂന്ന് കുട്ടികൾ; ലക്ഷദ്വീപ് പഞ്ചായത്ത് അംഗങ്ങൾക്ക് രണ്ടിൽ കൂടുതലായാൽ അയോഗ്യർ; എന്ത് നയമെന്ന് മഹുവ

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. നിലവിലെ കേന്ദ്ര പ്രതിരോധ, വിദേശകാര്യ, റോഡ് ഗതാഗത മന്ത്രിമാർക്കെല്ലാം മൂന്ന് കുട്ടികൾ വീതമുണ്ട്.
ഈ സാഹചര്യത്തിൽ, ലക്ഷദ്വീപിലെ രണ്ടിൽ കൂടുതൽ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങളെ അയോഗ്യരാക്കുന്ന കരട് നിയമം അഡ്മിനിസ്ട്രേറ്റർ എങ്ങനെ അവതരിപ്പിക്കുമെന്ന് മഹുവ ചോദിച്ചു. ട്വിറ്ററിലൂടെയാണ് മഹുവ തന്റെ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.
നിരവധി പേരാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർക്കെതിരെ രംഗത്ത് വന്നത്. വിവാദ പരിഷ്‌കാരങ്ങൾ പിൻവലിക്കുക, പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കുക തുടങ്ങി ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വലിയ പ്രതിഷേധമാണ് കേന്ദ്ര സർക്കാരിനെതിരെ നടക്കുന്നത്. എന്നാൽ വിവാദങ്ങൾ ശക്തമായിട്ടും കേന്ദ്രം പ്രഫുൽ പട്ടേലിനെ തിരികെ വിളിക്കില്ലെന്ന നിലപാടിൽ തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here