കൊടകര കുഴൽപ്പണ കേസ്; ബിജെപി സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ് ഹാജരാകും

കൊടകര കുഴൽപ്പണ കേസിൽ ബിജെപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. എം. ഗണേഷിനോടും സ്‌റ്റേറ്റ് ഓഫീസ് സെക്രട്ടറി ജി.ഗിരീഷിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നെങ്കിലും ഹാജരായിരുന്നില്ല. തുടർന്ന് വീണ്ടും നോട്ടീസ് അയക്കുകയായിരുന്നു.
കുഴൽപ്പണം തെരഞ്ഞെടുപ്പ് പ്രചാരണാവശ്യങ്ങൾക്കായി വിനിയോഗിച്ചു എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന നേതാക്കളിലേക്ക് ചോദ്യം ചെയ്യൽ എത്തുന്നത്. കുഴൽപ്പണം കവർച്ച ചെയ്ത സംഘത്തിലെ പ്രതികൾ ആഡംബര ആവശ്യങ്ങൾക്കായി പണം ഉപയോഗിച്ചു എന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. പ്രതികൾ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ച് വന്നതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. പിടിയിലായിരിക്കുന്നവരുടെ കുടുംബാംഗങ്ങളെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തുന്നുണ്ട്.
Story Highlights: kodakara money laundering case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here