Advertisement

കൊവിഡ് രോഗികളുടെ ഡയാലിസിസ് മുടങ്ങില്ല: മന്ത്രി വീണ ജോർജ്

May 28, 2021
Google News 0 minutes Read

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ മെഷീൻ തകരാറിലായതിനെത്തുടർന്ന് ഡയാലിസിസ് മുടങ്ങിയ സംഭവത്തിൽ അടിയന്തരമായി ഇടപെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ്. തകരാറിലായ ആർ.ഒ. വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ പ്രവർത്തനം ഉടൻ പുനഃസ്ഥാപിക്കണമെന്ന് ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. കൊവിഡ് രോഗികൾക്കുള്ള ഡയാലിസിസ് മുടങ്ങില്ലെന്ന് പ്രിൻസിപ്പാളും അറിയിച്ചതായി മന്ത്രി പറഞ്ഞു.

ഫിൽട്ടർ മെമ്പ്രൈൻ തകരാറിലായതാണ് നിലവിലെ പ്രശ്നം. സാങ്കേതിക വിദഗ്ധർ എറണാകുളത്തു നിന്നുമാണ് എത്തേണ്ടത്. വൈകുന്നേരത്തോടെ തകരാർ പരിഹരിക്കും. അതേസമയം തന്നെ ഡയാലിസിസ് ആവശ്യമുള്ള രോഗികൾക്ക് ചികിത്സ മുടങ്ങാതെ നടന്നുവരുന്നുണ്ടെന്നും വീണ ജോർജ് വ്യക്തമാക്കി.

സ്വതന്ത്രമായ ചെറിയ ആർ.ഒ. പ്ലാന്റ് സഹായത്തോടെയാണ് ഇത് തുടർന്നു വരുന്നത്. അത്യാവശ്യമുള്ള മറ്റ് ഡയാലിസ് രോഗികളെ സി.എച്ച്. സെന്ററിലേക്കും, തളിപ്പറമ്പ്, പയ്യന്നൂർ താലൂക്ക് ആശുപത്രികളിലേക്കും അയച്ചിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here