മെഹുല്‍ ചോക്‌സിയെ കൈമാറുന്നത് തടഞ്ഞ് ഡോാമിനിക്കന്‍ കോടതി

വിവാദ വ്യവസായി മെഹുല്‍ ചോക്‌സിയെ കൈമാറുന്നത് ഡോമിനിക്കന്‍ കോടതി തടഞ്ഞു. മെഹുല്‍ ചോക്‌സിക്ക് വേണ്ടി അഭിഭാഷകന്‍ വൈന്‍ മാര്‍ഷ് സമര്‍പ്പിച്ച ഹെബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചോക്‌സിയെ കയറ്റി അയക്കുന്നത് കോടതി തടഞ്ഞത്. മെഹുല്‍ ചോക്‌സിയെ ഡൊമിനിക് പൊലീസിന്റെ കസ്റ്റഡിയില്‍ വയ്ക്കണമെന്നും അഭിഭാഷകരെ കാണാന്‍ അവസരം നല്‍കണമെന്നും ജസ്റ്റിസ് ബിനി സ്റ്റീഫന്‍സണ്‍ ഉത്തരവിട്ടു.
മെഹുല്‍ ചോക്‌സിയുടെ തിരോധനത്തിലും അറസ്റ്റിലും ദുരൂഹത ഉണ്ടെന്ന് അഭിഭാഷകന്‍ ആരോപിച്ചു. ആന്റിഗ്വയിലെ ജോളി ഹാര്‍ബറില്‍ വച്ച് ഇന്ത്യക്കാരനെന്ന് സംശയിക്കുന്ന ഒരാളും ആന്റിഗ്വന്‍ പോലീസും ചേര്‍ന്നു ചോക്‌സിയെ തട്ടികൊണ്ടു പോകുകയായായിരുന്നു എന്നു ചോക്‌സി പറഞ്ഞതയായി അഭിഭാഷകന്‍ വെളിപ്പെടുത്തി. ഡൊമിനികയില്‍ നടന്ന അറസ്റ്റ് ഉള്‍പ്പെടെ നാടകമാണെന്നും അഭിഭാഷകന്‍ ആരോപിച്ചു. ബലപ്രയോഗം നടന്നതായി മെഹുല്‍ ചോക്‌സിക്ക് പറയാനുള്ളതായും അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം മെഹുല്‍ ചോക്‌സി തിരികെയെത്തിക്കാന്‍ നയതന്ത്രതലത്തില്‍ ഇന്ത്യ നീക്കങ്ങള്‍ ആരംഭിച്ചു. നയതന്ത്ര ചര്‍ച്ചകള്‍ക്കായി പോര്‍ട്ട് ഓഫ് സ്‌പെയിനിലെ ഇന്ത്യന്‍ ഹൈകമ്മീഷണര്‍ അരുണ്‍ കുമാര്‍ സാഹു അടുത്ത ആഴ്ച ഡോമിനികയില്‍ എത്തും. പൗരത്വ വിവരങ്ങള്‍ അറിഞ്ഞ ശേഷം ചോക്‌സിയെ ആന്റിഗ്വക്ക് കൈമാറുമെന്ന് കഴിഞ്ഞ ദിവസം ഡോമിനിക ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 13,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ ശേഷമാണ് മെഹുല്‍ ചോക്‌സി ആന്റിഗ്വയിലേക്ക് കടന്നത്. ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
Story Highlights: mehul choksi, scam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here