മെഹുൽ ചോക്സിയുടെ അറസ്റ്റ്; ഇന്ത്യൻ സംഘത്തിൽ നിയമ വിദഗ്ദരും

പി എൻ ബി വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള സംഘത്തിൽ അന്താരാഷ്ട്ര നിയമവിദഗ്ദ്ധരും. ഇ ഡി, സി ബി ഐ, MEA ഉദ്യോഗസ്ഥർ എന്നിവർക്ക് പുറമെയാണിത്.
ചോക്സിയുടെ ജാമ്യ ഹർജി അടുത്ത ആഴ്ച ബെൽജിയം കോടതി പരിഗണിക്കും. അതിനു മുൻപായി ഇന്ത്യൻ സംഘം ബെൽജിയത്തിൽ എത്തും. ബെൽജിയത്തിൽ മെഹുൽ ചോക്സിയുടെ ജാമ്യപേക്ഷയെ എതിർക്കാനാണ് ഇന്ത്യയുടെ തീരുമാനം.
അതേസമയം, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തനിക്ക് യാത്ര ചെയ്യാൻ ആകില്ലെന്നും, ഇന്ത്യക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് ചോക്സിയും നിയമ നടപടികൾ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്. അർബുദ രോഗത്തിന് ചികിത്സയിൽ ആയതിനാൽ യാത്ര ചെയ്യാൻ ആകില്ലെന്ന് ചോക്സിയുടെ അഭിഭാഷകൻ വ്യക്തമാക്കി. ചോക്സിയെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിട്ടില്ല.ആന്റിഗ്വ ആൻഡ് ബാർബുഡ പൗരനായ ചോക്സിയെ ഇന്ത്യക്ക് കൈമാറേണ്ടതില്ല എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ വായ്പതട്ടിപ്പ് നടത്തി രാജ്യംവിട്ട സാമ്പത്തിക കുറ്റവാളി മെഹുല്‍ ചോക്സിയെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റു ചെയ്തത്. ചോക്സിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. 2017ൽ ആന്റിഗ്വ ആൻഡ് ബാർബുഡ പൗരത്വം സ്വന്തമാക്കിയ ചോക്സി, രക്‌താർബുദ ചികിത്സയ്ക്കായാണ്, ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്തില്‍ എത്തിയത്. ഇന്ത്യൻ, ആന്റിഗ്വ ആൻഡ് ബാർബുഡ പൗരത്വങ്ങൾ മറച്ചുവെച്ചാണ് മെഹുൽ ചോക്സി ബെല്‍ജിയത്തില്‍ താമസ പെര്‍മിറ്റ് സ്വന്തമാക്കിയത് എന്നാണ് വിവരം.
Story Highlights : Mehul Choksi’s arrest; Legal experts also in Indian team
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here