മെഹുൽ ചോക്സിയെ തിരികെ കൊണ്ടുവരാനായി ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക്

പി എൻ ബി വായ്പ തട്ടിപ്പ് കേസിൽ ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുൽ ചോക്സിയെ തിരികെ എത്തിക്കാൻ ഇന്ത്യൻ സംഘം ബെൽജിയത്തിലേക്ക് പോകും. നിയമനടപടികൾ വേഗത്തിൽ ആക്കുന്നതിനാണ് പ്രത്യേക സംഘത്തെ അയക്കുന്നത്. ഇ ഡി, സി ബി ഐ, വിദേശ കാര്യമന്ത്രാലയ ഉദ്യോഗസ്ഥർ എന്നിവർ അടങ്ങുന്ന സംഘമാണ് ബെൽജിയത്തിലേക്ക് പുറപ്പെടുന്നത്.
ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ തനിക്ക് യാത്ര ചെയ്യാൻ ആകില്ലെന്നും, ഇന്ത്യക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് ചോക്സിയും നിയമ നടപടികൾ ആരംഭിച്ചതായി സൂചനയുണ്ട്. തനിക്കെതിരായ ഇന്റർപോളിന്റെ റെഡ് കോർണർ നോട്ടീസ് നിയമപോരാട്ടത്തിലൂടെ പിൻവലിപ്പിക്കാനും മെഹുൽ ചോക്സിക്ക് കഴിഞ്ഞിരുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി രൂപ വായ്പതട്ടിപ്പ് നടത്തി രാജ്യംവിട്ട സാമ്പത്തിക കുറ്റവാളി മെഹുല്‍ ചോക്സിയെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശ പ്രകാരമാണ് അറസ്റ്റു ചെയ്തത്. ചോക്സിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. 2017ൽ ആന്റിഗ്വ ആൻഡ് ബാർബുഡ പൗരത്വം സ്വന്തമാക്കിയ ചോക്സി, രക്‌താർബുദ ചികിത്സയ്ക്കായാണ്, ഭാര്യ പ്രീതി ചോക്‌സിക്കൊപ്പം ബെല്‍ജിയത്തില്‍ എത്തിയത്. ഇന്ത്യൻ, ആന്റിഗ്വ ആൻഡ് ബാർബുഡ പൗരത്വങ്ങൾ മറച്ചുവെച്ചാണ് മെഹുൽ ചോക്സി ബെല്‍ജിയത്തില്‍ താമസ പെര്‍മിറ്റ് സ്വന്തമാക്കിയത് എന്നാണ് വിവരം. ആന്റ് വെർപ്പിൽ വച്ചു ഏപ്രിൽ 12 നാണ് ചോക്സി അറസ്റ്റിലായതെന്നും, വിട്ടു നൽകാൻ ഇന്ത്യ ആവശ്യപ്പെട്ടതായും ബെൽജിയം സ്ഥിരീകരിച്ചു.
Story Highlights : Indian team to Belgium to bring back Mehul Choksi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here