Advertisement

മെഹുല്‍ ചോക്‌സിക്ക് തിരിച്ചടി: ജാമ്യാപേക്ഷ തള്ളി ബെല്‍ജിയം കോടതി

April 23, 2025
2 minutes Read
mehul

13500 കോടിയുടെ വായ്പ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ തള്ളി ബെല്‍ജിയം കോടതി. മൂന്ന് ജഡ്മാരടങ്ങുന്ന ബെഞ്ചിന്റേതാണ് തീരുമാനം. ആരോഗ്യം മോശമാണെന്നും കുടുംബത്തോടൊപ്പം കഴിയണമെന്നുമായിരുന്നു മെഹുല്‍ ചോക്‌സി കോടതിയെ അറിയിച്ചത്. കര്‍ശനമായ ജാമ്യ വ്യവസ്ഥകള്‍ ഉള്‍പ്പടെ പാലിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ മെഹുല്‍ ചോക്‌സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു നടപടി. ചോക്‌സിക്കെതിരെ മുംബൈ കോടതിയുടെ ജാമ്യമില്ല അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. 2017ല്‍ ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വം സ്വന്തമാക്കിയ ചോക്‌സി രക്താര്‍ബുദ ചികിത്സയ്ക്കായാണ് ഭാര്യ പ്രീതി ചോക്സിക്കൊപ്പം ബെല്‍ജിയത്തില്‍ എത്തിയത്. ഇന്ത്യന്‍, ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ പൗരത്വങ്ങള്‍ മറച്ചുവെച്ചാണ് മെഹുല്‍ ചോക്‌സി ബല്‍ജിയത്തില്‍ താമസ പെര്‍മിറ്റ് സ്വന്തമാക്കിയത് എന്നാണ് വിവരം.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ തനിക്ക് യാത്ര ചെയ്യാന്‍ ആകില്ലെന്നും, ഇന്ത്യക്ക് കൈമാറരുതെന്നും ആവശ്യപ്പെട്ട് ചോക്‌സിയും നിയമ നടപടികള്‍ ആരംഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Story Highlights : A court in Belgium has rejected the bail plea of fugitive Mehul Choksi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top