മെസി ബാഴ്സയിൽ തന്നെ തുടരുമെന്ന് കരുതുന്നു: പ്രസിഡന്റ് യുവാൻ ലപോർട്ട

ഇതിഹാസ താരം ലയണൽ മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് പ്രസിഡൻ്റ് യുവാൻ ലപോർട്ട. എന്നാൽ, പരിശീലകൻ റൊണാൽഡ് കോമാൻ്റെ ഭാവിയിൽ ഉറപ്പുപറയാൻ അദ്ദേഹം തയ്യാറായില്ല. അടുത്ത ആഴ്ച കോമാനുമായി ബാഴ്സലോണ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. ഈ കൂടിക്കാഴ്ചയിൽ കോമാൻ്റെ ഭാവിയെപ്പറ്റി തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ട്.
“പുതിയ കരാർ നൽകാൻ ഞങ്ങൾ തയ്യാറാണ്. അദ്ദേഹം തുടരാൻ തയ്യാറാണെന്നാണ് എനിക്ക് തോന്നുന്നത്. പക്ഷേ, മെസിയെ സംബന്ധിച്ച് പണമല്ല പ്രശ്നം. വിജയങ്ങളാണ്. അതിനാണ് ഞങ്ങൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, കരാർ ഇനിയും പൂർത്തിയായിട്ടില്ല.”- ലപോർട്ട പറഞ്ഞു.
ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് മെസി ക്ലബ് വിടാൻ തീരുമാനമെടുത്തത്. എന്നാൽ, സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡൻ്റായ ബോർഡ് മെസിയെ ക്ലബിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ബാർതോമ്യുവിനെതിരെയും ബോർഡിനെതിരെയും ആഞ്ഞടിച്ച താരം കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോർഡിൻ്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കോമാൻ എത്തിയത്. ഈ സീസണോടെ മെസിക്ക് ബാഴ്സലോയുമായുള്ള കരാർ അവസാനിക്കും.
Story Highlights: Hope Lionel Messi Will Stay At Club Barcelona President
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here