Advertisement

ക്ഷേമ വികസന പദ്ധതികൾ തുടരാൻ പ്രതിജ്ഞാ ബദ്ധം; ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം തുടങ്ങി

May 28, 2021
Google News 1 minute Read
kerala governor policy speech begun

ക്ഷേമ വികസന പദ്ധതികൾ തുടരാൻ പ്രതിജ്ഞാ ബദ്ധം; ​ഗവർണറുടെ നയപ്രഖ്യാപന പ്രസം​ഗം തുടങ്ങി

രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം പ്രസം​ഗം തുടങ്ങി. ക്ഷേമ വികസന പദ്ധതികൾ തുടരാൻ പ്രതിജ്ഞാ ബദ്ധമാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നയപ്രഖ്യാപന പ്രസം​ഗത്തിൽ പറഞ്ഞു. ജനാധിപത്യം മതനിരപേക്ഷത ജനക്ഷേമം എന്നിവയിൽ ഊന്നുന്ന സർക്കാരാണ് ഇതെന്നും അസമത്വം ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും ​ഗവർണർ പറഞ്ഞു.

കൊവിഡ് ആദ്യഘട്ടത്തിലെ ക്ഷേമ പ്രവർത്തനങ്ങൾ ഗവർണർ വിശദീകരിച്ചു. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യം വച്ചാണ് സർക്കാർ നീങ്ങിയത്. നൂറു കോടി രൂപ ഭക്ഷണക്കിറ്റ് നൽകാൻ ചെലവഴിച്ചു. ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണം നൽകാൻ 50 കോടി രൂപ നൽകി. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി നോക്കാതെ കിറ്റ് നൽകുന്നു.

LIVE UPDATES…

പ്രകടന പത്രികാ വാഗ്ദാനങ്ങൾ നടപ്പാക്കും

കൊവിഡ് വ്യാപനം പിടിച്ചു നിർത്താൻ സാധിച്ചു

കൊവിഡ് കേരളത്തെ സാരമായി ബാധിച്ചെങ്കിലും മരണനിരക്ക് കുറയ്ക്കാനായി.

വിവിധ വകുപ്പുകളുടെ ഏകോപനം നിയന്ത്രണത്തിന് സഹായകമായി

ക്ഷേമ പ്രവർത്തനങ്ങളിലൂടെ സാമ്പത്തിക മാന്ദ്യം തടയാനായി

കൊവിഡ്: ആദ്യഘട്ടത്തിൽ സമഗ്ര ആശ്വാസ പാക്കേജ് ജനങ്ങൾക്ക് ലഭ്യമാക്കി

കൊവിഡ് രണ്ടാം തരംഗം

ക്ഷേമ പദ്ധതികളിൽ അംഗങ്ങൾ അല്ലാത്ത ബിപിഎൽ കുടുംബ ങ്ങൾക്ക് 1000 കോടി രൂപ പ്രഖ്യാപിച്ചു

മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ കിട്ടാത്തവർക്കായി ആയിരം കോടി രൂപ നൽകി

വാക്സിൻ

എല്ലാവർക്കും വാക്സിൻ നൽകണമെന്നത് സർക്കാർ നയം

സാമ്പത്തിക പ്രതിസന്ധിയിലും ഇക്കാര്യത്തിൽ തീരുമാനമെടുത്ത് സർക്കാർ

വാക്സിന് ആഗോള ടെണ്ടർ വിളിക്കാനുള്ള തീരുമാനം ഇതിൻ്റെ ഭാഗം

ജനങ്ങളുടെ ഇച്ഛാശക്തി വീണ്ടും പ്രകടം

വാക്സിൻ ചലഞ്ചുമായി ജനങ്ങൾ രംഗത്ത്

വികസനം

ഉയർന്ന വളർച്ച നിരക്കുള്ള സംസ്ഥാനമായി കേരളം മാറും

സാമ്പത്തിക പ്രതിസന്ധിയിലും ശമ്പള പരിഷ്ക്കരണം നടപ്പാക്കി

തൊഴിൽ അവസരങ്ങൾ വർധിപ്പിക്കും

5 വർഷം കൊണ്ട് 20 ലക്ഷം പേർക്ക് തൊഴിൽ നല്കൽ ലക്ഷ്യം

സ്റ്റാർട്ടപ്പുകൾ പ്രോത്സാഹിപ്പിക്കാൻ നടപടി

സാമ്പത്തിക വളർച്ച കൂടി ലക്ഷ്യമിട്ടുള്ള നടപടികൾ

വായ്പാ പരിധി ഉയർത്താത്തത് ഫെഡറലിസത്തിന് ചേരാത്തത്

വികസന രംഗത്തെ സാമ്പത്തിക വെല്ലുവികൾ മറികടക്കാൻ കിഫ്ബി സഹായകം

അഞ്ചു വർഷം കൊണ്ട് കർഷക വരുമാനം 50 % ഉയർത്തും

നെല്ലുൽപ്പാദനം വർദ്ധിപ്പിക്കാൻ ബ്ലോക്ക് തല നിരീക്ഷണ സമിതികൾ

കൂടുതൽ വിളകൾക്ക് താങ്ങുവില

കൃഷി പ്രോത്സാഹിപ്പിക്കാൻ പ്രത്യേക നടപടികൾ

1206 ആയുർ രക്ഷാ ക്ലിനിക്കുകൾ ആയുഷ് വകുപ്പിനു കീഴിൽ തുടങ്ങും

കൊ വിഡ് രോഗികൾക്ക് ഭേഷജം ആയുർവേദ പദ്ധതി

പരിവർത്തിത കൃസ്ത്യാനികൾക്കും സഹായം

FURTHER UPDATES SOON…

Story Highlights: kerala governor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here