‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’; അടൂരിനോട് പാർവതി തിരുവോത്ത്

ഒഎന്‍വി പുരസ്‌കാരം സ്വഭാവഗുണം നോക്കി കൊടുക്കാവുന്ന അവാര്‍ഡല്ല എന്ന് സംവിധായകനും ഒഎൻവി കൾച്ചറൽ സൊസൈറ്റി ചെയർമാനുമായ അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണത്തിനെതിരെ വിമർശനവുമായി നടി പാർവതി തിരുവോത്ത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് പാർവതി പ്രതിഷേധം അറിയിച്ചത്.
‘മനുഷ്യത്വം നോക്കാമല്ലോ? അതോ അതും വേണ്ടെ?’ എന്നാണ് പാര്‍വ്വതിയുടെ പ്രതികരണം.
മീ ടൂ ആരോപണങ്ങള്‍ക്ക് വിധേയനായ ഗാനരചയിതാവ് വൈരമുത്തുവിനെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതില്‍ പ്രതിഷേധിച്ച് നടി പാര്‍വതി തിരുവോത്ത് നേരത്തെ രംഗത്തെത്തിയിരുന്നു.
ഒഎന്‍വി സാര്‍ നമ്മുടെ അഭിമാനമാണെന്നും അദ്ദേഹത്തിന്റെ പേരിലുള്ള പുരസ്‌കാരം ലൈംഗീക ആക്രമണ പരാതി നേരിടുന്നയാള്‍ക്ക് നല്‍കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് പാർവതി പറഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here