ബലാല്‍സംഗകേസ്; രക്ഷപ്പെടാന്‍ ശ്രമം, പൊലീസ് വെടിവയ്പിൽ രണ്ട് പേർക്ക് പരുക്ക്

ബംഗ്ലദേശി പെണ്‍കുട്ടി കൂട്ടബലാല്‍സംഗത്തിന് ഇരയായ കേസില്‍ അറസ്റ്റിലായ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ പൊലീസ് വെടിവയ്പില്‍ രണ്ടുപേര്‍ക്ക് പരുക്കേറ്റു. യുവതിയെ ക്രൂരമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചതിനാണ് ഒരു സ്ത്രീയടക്കം ആറുപേരെ പൊലീസ് അറസ്റ്റുചെയ്തത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ അസം പൊലീസ് കേസെടുക്കുകയായിരുന്നു.
അതേസമയം, വീഡിയോയിലെ വ്യക്തികളെ തിരിച്ചറിയാന്‍ സഹായം ആവശ്യപ്പെട്ട് അസം പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ബെംഗളൂരിവില്‍ പിടിയിലായത്. സാമ്പത്തിക ഇടപാടിനെചൊല്ലി നടന്ന തര്‍ക്കത്തിനൊടുവിലാണ് യുവതി പീഡനത്തിനിരയായത്. സംഘത്തിന്റെ പിടിയില്‍ നിന്നു രക്ഷപെട്ട യുവതി കേരളത്തിലേക്കു കടന്നതായാണ് സൂചന.
Story Highlights: police fired at rape victims in Bangalore
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here