ജോസ് കെ മാണി രാജിവച്ച സീറ്റിലേക്കുള്ള രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല

കേരളത്തിലെ രാജ്യസഭ ഉപതിരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാകില്ല. ജോസ് കെ മാണി രാജിവച്ച സീറ്റിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആണ് മാറ്റിവച്ചത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ കഴിയാത്ത സാഹചര്യം എന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.
സാഹചര്യങ്ങള്‍ മെച്ചപ്പെട്ട ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇന്ന് നടന്ന അവലോകന യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തിന്റെ മറുപടി ലഭിക്കുകകയും രാജ്യത്തെ കൊവിഡ് സാഹചര്യം മെച്ചപ്പെടുകയും ചെയ്താല്‍ തെരഞ്ഞെടുപ്പ് നടത്തുന്ന കാര്യം പരിഗണിക്കും. ജനുവരിയിലാണ് ജോസ് കെ മാണി യുഡിഎഫില്‍ നിന്ന് എല്‍ഡിഎഫിലേക്ക് മാറിയപ്പോള്‍ രാജി വച്ചത്. എന്നാല്‍ നിയമം അനുസരിച്ച് ആറ് മാസത്തിനകം പുതിയ ജനപ്രതിനിധിയെ തെരഞ്ഞെടുക്കേണ്ടതാണ്.
Story Highlights: jose k mani, rajyasabha election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here