Advertisement

വി ഡി സതീശന്‍ യുഡിഎഫ് ചെയര്‍മാന്‍

May 28, 2021
Google News 1 minute Read
v d satheesan

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ യുഡിഎഫ് ചെയര്‍മാനായി തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേര്‍ന്ന യുഡിഎഫ് നേതൃയോഗത്തിലാണ് തീരുമാനം. തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ സമ്പൂര്‍ണ യുഡിഎഫ് യോഗം ചേരും. അതേസമയം പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് യുഡിഎഫ് നിരുപാധിക പിന്തുണ നല്‍കും.

ഓരോ കക്ഷികളും പരാജയ കാരണം വെവ്വേറെ വിലയിരുത്തും. വോട്ട് കണക്ക് നോക്കുമ്പോള്‍ യുഡിഎഫ് വന്‍പരാജയം ഉണ്ടായിട്ടില്ലെന്ന് കണ്‍വീനര്‍ എം എം ഹസന്‍ പറഞ്ഞു. ദുരിതകാലത്ത് സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷേമ പദ്ധതികള്‍ വലിയ സ്വാധീനം ചെലുത്തി.

സര്‍ക്കാരിന് എതിരായ അഴിമതി ആരോപണങ്ങള്‍ ജനം വേണ്ട ഗൗരവത്തില്‍ പരിഗണിച്ചില്ല. അതേസമയം എ എന്‍ രാജന്‍ ബാബു അധ്യക്ഷനായ ജെഎസ്എസിനെ യുഡിഎഫ് ഘടകകക്ഷിയാക്കി. രമേശ് ചെന്നിത്തല മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചതെന്നും വിലയിരുത്തല്‍. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തില്‍ പങ്കെടുത്തില്ല.

Story Highlights: udf, v d satheesan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here