Advertisement

‘നിമിഷ പ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ വേണം’; രാഷ്ട്രപതിക്ക് കത്തയച്ച് വി ഡി സതീശന്‍

5 days ago
Google News 2 minutes Read
v d S

വധശിക്ഷ വിധിക്കപ്പെട്ട് യെമന്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കത്തയച്ചു.

അതേസമയം, യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍, സനായില്‍ ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ വരുന്ന ബുധനാഴ്ച നടപ്പാക്കാന്‍ ഇരിക്കെ, മോചനത്തിനായി സാധ്യമായ എല്ലാ വഴികളും തേടുകയാണ് സേവ് നിമിഷ പ്രിയ ആക്ഷന്‍ കൗണ്‍സില്‍. നിമിഷപ്രിയയുടെ മോചനത്തില്‍ കേന്ദ്രത്തിന്റെ അടിയന്തര ഇടപെടല്‍ തേടിയുള്ള ആക്ഷന്‍ കൗണ്‍സി ലിന്റെ ഹര്‍ജി സുപ്രീംകോടതിയില്‍ അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ മെന്‍ഷന്‍ ചെയ്തു.വിഷയത്തില്‍ നയതന്ത്ര ഇടപെടല്‍ ആവശ്യമാണെന്നും,കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ചര്‍ച്ചകള്‍ക്ക് സൗകര്യമോരുക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണം എന്നുമാണ് ആവശ്യം. ഹര്‍ജി തിങ്കളാഴ്ച സുപ്രിം കോടതി പരിഗണിക്കും.

നിമിഷപ്രിയുടെ മോചനത്തിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് കെ രാധാകൃഷ്ണന്‍ എംപി വ്യക്തമാക്കി. കേന്ദ്ര വിദേശകാര്യമന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപെട്ടു.

വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടു, എംപി മാരായ കെ രാധാകൃഷ്ണന്‍, ഡോ ജോണ്‍ ബ്രിട്ടാസ്, അടൂര്‍ പ്രകാശ്, എ എ റഹീം, ഹാരിസ് ബീരാന്‍ എന്നിവര്‍ കേന്ദ്രത്തിനു കത്ത് അയച്ചു.യെമനില്‍ എത്തിയ മനുഷ്യാ വകാശ പ്രവര്‍ത്തകന്‍ സാമൂവല്‍ ജെറോം, ത ലാ ലിന്റെ കുടുംബവുമായി ചര്‍ച്ചകള്‍ക്കുള്ള ശ്രമം തുടരുകയാണ്.

Story Highlights : V.D. Satheesan wrote a letter to the President seeking immediate intervention in the release of Nimisha Priya

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here