മമതയുടെ പ്രതികരണം പരിതാപകരവും നിലവാരം കുറഞ്ഞ രാഷട്രീയ ലക്ഷ്യവും; മമത ബാനർജിക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രസർക്കാർ

പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത അവലോകനയോഗത്തില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിട്ടുനിന്നതില്‍ അതൃപ്തി അറിയിച്ച് കേന്ദ്ര സർക്കാർ. മമത ബാനർജിയുടെ പെരുമാറ്റം അഹങ്കാരവും കാർക്കശ്യവും നിറഞ്ഞതായിരുന്നുവെന്ന് കേന്ദ്ര സർക്കാർ രൂക്ഷഭാഷയിൽ വിമർശിച്ചു. വിമാനത്താവളത്തില്‍ വെച്ച് 15 മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ച മാത്രമാണ് മമത നടത്തിയത്. കൂടിക്കാഴ്ചയിയിൽ സംസ്ഥാനത്തെ നാശനഷ്ടങ്ങൾ സംബന്ധിച്ച റിപ്പോർട്ട് മമത പ്രധാനമന്ത്രിക്ക് കൈമാറി.
പ്രകൃതി ദുരന്ത സമയത്തുപോലും മമതയുടെ പ്രതികരണം പരിതാപകരവും നിലവാരം കുറഞ്ഞ രാഷട്രീയ ലക്ഷ്യത്തോടെയുള്ളതുമാണെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. യോഗത്തിന് പ്രധാനമന്ത്രി എത്തിയപ്പോള്‍ ബംഗാള്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആരും ഉണ്ടായിരുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വളരെ തിടുക്കത്തിൽ എത്തിയ മമത ബാനർജി ചുഴലിക്കാറ്റിന്റെ നാശനഷ്ടവുമായി ബന്ധപ്പെട്ട പേപ്പറുകൾ നൽകി വേഗം പോകുകയാണ് ചെയ്തത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഒരു മുഖ്യമന്ത്രി, പ്രധാനമന്ത്രിയെയും ഗവര്‍ണറെയും പോലെ ഉന്നത വ്യക്തികളോട് ഇത്തരത്തിൽ അനാദരവ് കാണിച്ചതെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ കുറ്റപ്പെടുത്തി.
അതേസമയം, പ്രധാനമന്ത്രിയുമായി വിമാനത്താവളത്തില്‍ കൂടിക്കാഴ്ച നടത്തുന്ന കാര്യം അദ്ദേഹത്തിന്റെ ഓഫീസിനെ മുന്‍കൂട്ടി അറിയിച്ചിരുന്നതായും എന്നാല്‍ വിമാനത്താവളത്തില്‍ കാത്തിരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും മമത ബാനർജിയുടെ ഓഫീസ് പറയുന്നു.
Story Highlights: Central GOVT – Mamata Banerjee
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here