Advertisement

ന്യൂനപക്ഷ ആനുകൂല്യം; ഹൈക്കോടതി വിധിക്കെതിരെ ഇ.ടി മുഹമ്മദ് ബഷീർ

May 29, 2021
1 minute Read

ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള ആനുകൂല്യ അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ. 80:20 എന്ന അനുപാതം കൊണ്ടുവന്നത് യുഡിഎഫ് അല്ലെന്ന് രേഖകൾ പരിശോധിച്ചാൽ മനസിലാകുമെന്ന് അദ്ദേഹം പറഞ്ഞു. അനുപാതം കൊണ്ടുവന്നത് പാലൊളി മന്ത്രിയായിരിക്കുമ്പോഴെന്ന് തെളിയിക്കാൻ ലീഗ് തയാറാണെന്നും ഇ.ടി മുഹമ്മദ് ബഷീർ കൂട്ടിച്ചേർത്തു.

80:20 എന്ന അനുപാതം ലീഗിന്റെ സമ്മർദത്തോടെ യുഡിഎഫ് കൊണ്ടുവന്നതാണെന്ന പാലൊൡമുഹമ്മദ് കുട്ടിയുടെ വാദത്തെ എതിർത്തുകൊണ്ടാണ് മുസ്ലിം ലീഗിന്റെ പ്രതികരണം. സച്ചാർ കമ്മിറ്റി പൂർണമായും മുസ്ലീങ്ങൾക്ക് വേണ്ടിയുള്ളതാണെന്നും ക്രൈസ്തവരെ പിന്നീട് ചേർത്തതാണെന്നും അദ്ദേഹം വിശദീകരിച്ചു. 20 ശതമാനത്തിൽ ക്രിസ്ത്യാനികളെ കൂടി ഉൾപ്പെടുത്തിയത് ലീഗിന്റെ അനുമതിയോടെ ആയിരുന്നില്ല. ഹൈക്കോടതി വിധി റദ്ദുചെയ്തതിൽ സർക്കാർ അപ്പീൽ നൽകണമെന്നാണ് ലീഗ് ആവശ്യപ്പെടുന്നത്.

Story Highlights: minority scholarship, ET muhammad basheer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top