ലക്ഷദ്വീപിലെ ഇന്റർനെറ്റ് സേവനങ്ങൾ ഉടൻ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡൻ

ലക്ഷദ്വീപിലെ ഇന്റർനെറ്റ് സേവനങ്ങൾ ഉടൻ റദ്ദാക്കിയേക്കുമെന്ന് ഹൈബി ഈഡൻ എംപി. ഫേസ് ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞത്. എംപി മാരുടെ സംഘം ലക്ഷദ്വീപിലേക്ക് പോകാനിരിക്കെ കടുത്ത യാത്ര നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ഈ സാഹചര്യത്തിൽ എം പിമാരുടെ യാത്രയും മുടങ്ങിയേക്കുമെന്ന് വിവരം.
പുതിയ ഉത്തരവ് പ്രകാരം എഡിഎമ്മിൻ്റെ അനുമതി ഉള്ളവർക്ക് മാത്രമാണ് നാളെ മുതൽ ദ്വീപിലേക്ക് സന്ദർശനാനുമതി. നിലവിൽ സന്ദർശനത്തിനെത്തിയ ദ്വീപിലുള്ളവർക്ക് പാസ് നീട്ടണമെങ്കിലും എഡിഎമ്മിൻ്റെ അനുമതി വേണം.
Story Highlights: Hibi Eden MP says internet services in Lakshadweep may be canceled soon
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here