ന്യൂസിലൻഡിനെ നേരിടാൻ ഇന്ത്യക്ക് റെട്രോ ജേഴ്‌സി; ചിത്രങ്ങൾ പുറത്തുവിട്ട് ജഡേജ

സതാംപ്‌ടണില്‍ നടക്കാനിരിക്കുന്ന ന്യൂസിലൻഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ഇറങ്ങുക തൊണ്ണൂറുകളെ ഓര്‍മ്മിപ്പിക്കുന്ന ജേഴ്‌സിയുമായി. ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് ഇൻസ്റ്റാഗ്രാമിലൂടെ ജേഴ്‌സിയുടെ ചിത്രങ്ങൾ പങ്ക് വെച്ചത്.
ഇംഗ്ലണ്ടിലെ സതാംപ്‌ടണില്‍ ജൂണ്‍ 18 മുതൽ 22 വരെയാണ് ഇന്ത്യ-ന്യൂസിലന്‍ഡ് ഫൈനല്‍. ഇന്ത്യയെ വിരാട് കോലിയും ന്യൂസിലൻഡിനെ കെയ്ൻ വില്യംസണും നയിക്കും. ജൂൺ 2 ന് ഇന്ത്യൻ ടീം യു.കെ.യിലേക്ക് തിരിക്കും. നിലവിൽ മുംബൈയിൽ ക്വാറന്‍റീനിലാണ് ഇന്ത്യൻ ടീം. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് ടെസ്റ്റുകള്‍ ഇന്ത്യ കളിക്കുന്നുണ്ട്.
ഫൈനല്‍ സമനിലയിലായാല്‍ ഇരു ടീമിനെയും വിജയിയായി പ്രഖ്യാപിക്കുമെന്ന് ഐ.സി.സി. കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. വിജയിയെ കണ്ടെത്താനായി മാത്രം റിസര്‍വ് ദിനത്തിലേക്ക് (ആറാം ദിവസം) മത്സരം നീട്ടില്ല. ഫൈനല്‍ ദിനങ്ങളിൽ മത്സരം നേരത്തെ ആരംഭിച്ചും അധികസമയം പ്രയോജനപ്പെടുത്തിയും സമയനഷ്‌ടം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കിലേ റിസര്‍വ് ദിനം ഉപയോഗിക്കൂവെന്നും ഐ.സി.സി. വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here