Advertisement

ആദ്യ രണ്ട് വിക്കറ്റ് നഷ്ടം, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഓസ്ട്രേലിയക്ക് മോശം തുടക്കം

June 11, 2025
Google News 1 minute Read

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്ട്രേലിയക്ക് മോശം തുടക്കം. 16 റൺസ് എടുക്കുന്നതിനിടെ 2 വിക്കറ്റ് നഷ്ടമായി. ഉസ്മാൻ ഖവാജയും( 0) കാമറൂൺ ഗ്രീനും (4) പുറത്തായി. ര ദക്ഷിണാഫ്രിക്കൻ പേസർ കഗീസോ റബാഡയ്ക്കാണ് രണ്ട് വിക്കറ്റും. ഓസ്ട്രേലിയക്കെതിരെ നിര്‍ണായക ടോസ് ജയിച്ച ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു.

മത്സരം സമനിലയാകുകയോ പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിക്കുകയോ ചെയ്താല്‍ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും. മഴ സാധ്യത കണക്കിലെടുത്ത് മത്സരത്തിന് ഒരു ദിവസം റിസര്‍വ് ദിനമുണ്ട്.

നിലവിൽ 26/ 2 എന്ന നിലയിലാണ് ഓസീസ്. മാർനസ് ലാബുഷെൻ(17), സ്റ്റീവ് സ്മിത്ത്(5) എന്നിവരാണ് ക്രീസിൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടാണ് ഓസ്ട്രേലിയ ഇറങ്ങുന്നത്. ദക്ഷിണാഫ്രിക്കയുടെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണിത്.

ഓസ്ട്രേലിയ പ്ലേയിങ് ഇലവൻ: ഉസ്മാൻ ഖവാജ, മാർനസ് ലാബുഷെൻ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, ബ്യൂ വെബ്‌സ്റ്റർ, അലക്സ് ക്യാരി, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.

ദക്ഷിണാഫ്രിക്കൻ പ്ലെയിങ് ഇലവൻ: ടെംബ ബാവുമ (ക്യാപ്റ്റൻ), ഏയ്ഡൻ മാർക്രം, റിയാൻ റിക്കിൾട്ടൺ, വിയാൻ മുൾഡർ, ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡേവിഡ് ബെഡിംഗ്ഹാം, കൈൽ വെറിൻ, മാർക്കോ യാൻസെൻ, കേശവ് മഹാരാജ്, കഗിസോ റബാഡ, ലുങ്കി എൻഗിഡി.

Story Highlights : world test championship aus vs sa

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here