Advertisement

ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ അനുപാതം റദ്ദാക്കിയ വിധി സ്വാഗതം ചെയ്ത് പാലൊളി മുഹമ്മദ് കുട്ടി

May 29, 2021
Google News 1 minute Read

ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ 80:20 അനുപാതം റദ്ദാക്കിയ വിധി സ്വാഗതം ചെയ്ത് മുതിർന്ന സിപിഐഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. അനുപാതം സാമുദായിക വിഭജനമുണ്ടാക്കുന്നതായിരുന്നെന്നും യുഡിഎഫ് സർക്കാരാണ് ഇത് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങൾക്കിടയിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ ഉൾക്കൊള്ളണമെന്നായിരുന്നു എൽഡിഎഫിന്റെ നിലപാട്. മുസ്ലിം ലീഗിന്റെ സമ്മർദത്തിന് വഴങ്ങിയാണ് യുഡിഎഫ് 80:20 എന്ന അനുപാതം കൊണ്ടുവന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്നും പാലൊളി മുഹമ്മദ് കുട്ടി പ്രതികരിച്ചു.

80 ശതമാനം മുസ്ലിം വിഭാഗത്തിനും 20 ശതമാനം ഇതര ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്ന 2015ലെ ഉത്തരവാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയത്. നിലവിലെ ജനസംഖ്യാ കണക്കനുസരിച്ച് നടപടി സ്വീകരിക്കണമെന്നാണ് കോടതി നിലപാട്. 2015ലെ സർക്കാരിന്റെ ഉത്തരവിൽ പറയുന്ന അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനത്തിന്റെ അടിസ്ഥാനത്തിൽ അല്ലെന്ന് ഹർജിക്കാരും ചൂണ്ടിക്കാട്ടിയിരുന്നു.

Story Highlights: religious minority, paloli muhmmad kutty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here