Advertisement

ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു

May 29, 2021
1 minute Read
Restrictions travel to Lakshadweep

ലക്ഷദ്വീപിലേക്കുള്ള യാത്രകൾക്ക് നിയന്ത്രണമേർപ്പെടുത്തുന്നു. ഇത് സംബന്ധിച്ച കരട് നിയമം തയാറാക്കാൻ കമ്മറ്റിയെ നിയമിച്ചു. കപ്പൽ, വിമാന സർവീസുകളിലാണ് നിയന്ത്രണം.

യാത്രാ നിയന്ത്രണം സംബന്ധിച്ച കരട് നിയമം തയാറാക്കാൻ ആറംഗ കമ്മറ്റിയെയാണ് നിയമിച്ചിരിക്കുന്നത്. ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് കമ്മറ്റി തീരുമാനമെടുക്കണം.

അതേസമയം, ലക്ഷദ്വീപിലേക്ക് പ്രവേശന അനുമതി നൽകാൻ കവരത്തി എഡിഎമ്മിന് മാത്രമേ ഇനി അധികാരമുള്ളു. ദ്വീപിലെത്തുന്നവർ ഓരോ ആഴ്ച കൂടുമ്പോഴും പെർമിറ്റ് പുതുക്കണമെന്നുമാണ് പുതിയ നിർദേശം.

Story Highlights: Restrictions on travel to Lakshadweep

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top