കാസർഗോഡ് ആരോഗ്യമേഖലയിലെ പ്രതിസന്ധി പരിഹരിക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ

കാസർഗോഡ് ജില്ലയിൽ ആരോഗ്യമേഖലയിലെ നിയമനങ്ങൾ വേഗത്തിലാക്കാൻ ഇടപെടൽ നടത്തുമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർ കോവിൽ. ജില്ലയിലെ എംഎൽഎമാരുമായി നടത്തിയ യോഗത്തിലാണ് ആരോഗ്യമേഖലയിലെ സാഹചര്യങ്ങൾ വിലയിരുത്തിയത്.
ടാറ്റ ആശുപത്രി, മെഡിക്കൽ കോളജ് എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ ഡോക്ടർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവർ നിയമന ഉത്തരവ് കിട്ടിയിട്ടും വരാൻ മടിക്കുന്ന സാഹചര്യം നിലവിലുണ്ട്. ആരോഗ്യ മേഖലക്ക് ഒപ്പം മറ്റ് മേഖലകളിലും സമാന പ്രശ്‌നം ഉള്ളതായി ജില്ലയിൽ ജനപ്രതിനിധികൾ സൂചിപ്പിച്ചു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനത്തിനനുസരിച്ച് നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.
മഞ്ചേശ്വരം മുതൽ മാട്ടൂൽ വരെയുള്ള തീരദേശത്ത് കടൽഭിത്തി നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മന്ത്രിക്ക് നിവേദനം നൽകി. ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ വിലയിരുത്തി. സംസ്ഥാനത്ത് എയിംസ് ആശുപത്രി അനുവദിക്കുകയാണെങ്കിൽ അത് കാസർഗോഡ് ലഭ്യമാക്കണമെന്ന് എംപിയും എംഎൽഎമാരും യോഗത്തിൽ ആവശ്യപ്പെട്ടു.
Story Highlights: kasargod, minister ahammad devar kovil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here